ശ്രദ്ധിക്കൂ...

ക്ലാസ് പി.ടി.എ 06/01/2015 ന് 2 മണിക്ക് നടത്തപ്പെടുന്നതാണ്

Saturday 27 December 2014

പുതുവത്സരാംശകള്‍


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാംശകള്‍

Thursday 27 November 2014

പഠനയാത്ര നവ്യാനുഭവമായി















26-11-2014 നു സ്കൂളില് നിന്ന് ഒരു ഏകദിന പഠനയാത്ര പോയി. കാസറഗോഡ് കൈത്തറി, ഫയര് ഫോഴ്സ് സ്റ്റേഷന്, ജംബോ സര്ക്കസ് എന്നിവിടങ്ങളില് സന്ദര്ശനം നടത്തി.
            തുണിത്തരങ്ങള് മനുഷ്യ കരവിരുതില് നീണ്ട പ്രയത്നത്തിലൂടെ നെയ്തെടുക്കുന്നത് ഞങ്ങളെ ആശ്ചര്യഭരിതരാക്കി. തീപിടുത്തം പോലോത്ത അത്യാഹിതങ്ങളില് നിന്ന് ജീവനും സ്വത്തും രക്ഷിക്കുന്ന ഫയര് ഫോഴ്സ് സേവനം അടുത്തറിയാനായി. അവിടുത്തെ ജീവനക്കാര് തീ അണക്കുന്ന ഉപകരണങ്ങളും രീതികളും പരിചയപ്പെടുത്തി. സാഹസികതയുടെ മായാ കാഴ്ച്ചകള് സമ്മാനിക്കുന്നതായിരുന്നു ജംബോ സര്ക്കസ്.

വിതച്ചാലേ കൊയ്യാനാവൂ...!



ഞങ്ങള് വിതച്ചു, പയറും വെണ്ടയും മരച്ചീനിയും ഞരന്പനും ചീരയും വാഴയുമെല്ലാം...














Monday 17 November 2014

Nov: 14 രക്ഷാകര്തൃ സമ്മേളനം

ശിശു ദിനത്തോടനുബന്ധിച്ച് രക്ഷാകര്തൃ സമ്മേളനം നടന്നു. വിദ്യാഭ്യാസ അവകാശ നിയമം നിലവില് വന്ന സാഹചര്യത്തില് കുട്ടികളുടെ അവകാശങ്ങളും രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങളും ചര്ച്ച ചെയ്ത ഒരു തുറന്ന വേദിയായി സമ്മേളനം. വാര്ഡ് മെന്പര് നാരായണന് ഉത്ഘാടനം ചെയ്തു. സ്കൂള് പ്രധാനാധ്യാപിക ശ്രീമതി ലൈലാമണി ടീച്ചര്, പി. ടി. എ അദ്ധ്യക്ഷ സീനത്ത് തുടങ്ങിയവര് സന്നിഹിതരായിരുന്നു.  അറബിക് അധ്യാപകന് മുഹമ്മദ് സിറാജുദ്ദീന് ക്ലാസിനു നേതൃത്വം നല്കി.

Wednesday 8 October 2014

OCTOBER 2 : ബാപ്പുജിയുടെ വഴിയേ....


ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളില് പ്രതിജ്ഞയും സേവന വാരവും നടന്നു. വീടും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാന് താന് ബാധ്യസ്ഥനാണെന്നും  അവ ഒരിക്കലും മലിനപ്പെടുത്തുകയില്ലെന്നും പ്രധാനദ്ധ്യാപിക ശ്രീമതി ലൈലാമണി ടിച്ചറ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള് അതേറ്റു ചെല്ലുകയും ചെയ്തു. തുടര്ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പുതിയ പൂന്തോട്ടം നിര്മ്മിക്കുകയും ചെയ്തു.

പൊന്നു വിളയും കൃഷിത്തോട്ടം


2014-15 ലെ അദ്ധ്യയന വര്ഷത്തേക്കുള്ള കൃഷിത്തോട്ട നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. കപ്പ, ചീര, പയര്, വാഴ, പപ്പായ, കോവക്ക തുടങ്ങി വിവിധയിനം കൃഷികളെ കൊണ്ട് സമൃദ്ധമായ കൃഷിത്തോട്ടം കുട്ടികളുടേയും അധ്യാപകരുടേയും പൂര്ണ്ണ പരിചരണത്തിലാണ്.


Wednesday 24 September 2014

സാക്ഷരം മുന്നോട്ട്



സാക്ഷരം പരിപാടിയുടെ പ്രവര്ത്തനങ്ങള് സജീവമായി മുന്നേറുന്നു.

Thursday 18 September 2014

ഗുരു ശിഷ്യ ബന്ധം ഉത്തമ സമൂഹ നിര്മ്മിതിക്ക് അനിവാര്യം

    
സെപ്തംബര് 5 ലെ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട യോഗം ഗുരു ശിഷ്യ ബന്ധം പ്രധാനമാണെന്നും ഉത്തമ സമൂഹ സൃഷ്ടിക്ക് അതനിവാര്യമാണെന്നും  അഭിപ്രായപ്പെട്ടു. ഓരോ അദ്ധ്യാപകര്ക്കും വിദ്യാര്ത്ഥികള് പനനീര് പൂ നല്കി ഈ സന്ദേശം കൈമാറി.

ഓണാഘോഷം നടത്തി

മൂഡംബയല്: തെക്കില് ഈസ്റ്റ് ജി. എല്. പി. സ്കൂളില് 05/09/2014 വെള്ളിയാഴ്ച്ച വിപുലമായ ഓണാഘോഷം നടന്നു. പൂക്കളമൊരുക്കല്, ഓണക്കളികല്, ഓണസദ്യ തുടങ്ങിയ പരിപാടികള് സംഘടിപ്പിക്കപ്പെട്ടു. സ്കൂള് ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ. ലൈലാമണി  ആദ്യക്ഷ്യം വഹിച്ച സമാപന ചടങ്ങില് പി. ടി. എ അദ്ധ്യക്ഷ ശ്രീമതി സീനത്ത് വിവിധ മത്സരങ്ങളിലെ വിജയികള്ക്ക് സമ്മാനം വിതരണം ചെയ്തു. (കൂടുതല് ചിത്രങ്ങല് ഗാലറിയില് കാണാം).

Thursday 4 September 2014

ഓണാഘോഷം നാളെ

മൂഡംബയല്:  G L P തെക്കില് ഈസ്റ്റ് സ്കൂളിലെ ഓണാഘോഷങ്ങള്ക്ക് നാളെ കാലത്ത് തുടക്കം. പൂക്കളം ഒരുക്കല്, ഓണക്കളികള്, ഓണപ്പാട്ടുകള്, ഓണസദ്യ തുടങ്ങിയ പരിപാടികള്  നടക്കും. വാര്ഡ് മെന്പര് എ. നാരായണന് നായര്, പി. ടി. എ അദ്ധ്യക്ഷ സീനത്ത് തുടങ്ങിയവര് പങ്കെടുക്കുമെന്ന് സ്കൂള് ഹെഡ്മിസ്ട്രസ്സ് ടി, കെ. ലൈലാമണി അറിയിച്ചു. 

Tuesday 26 August 2014

ഓണാശംസകള്

             സമൃദ്ധിയുടെയും ഐശ്വര്യത്തിന്റ്റേയും ഒരായിരം ഓണാശംസകള്    

Saturday 23 August 2014

BLEND TRAINING
kasaragod: the second and final spell of BLEND Training was held on 21 and 22 Augest 2014 at the IT@ School kasaragod. Kasaragod DDE Sri Ragavan inaugurated the function

Thursday 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം


സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടാവുമല്ലോ. എല്‍ പി, യു പി ക്ലാസില്‍ ഉപയോഗിക്കാവുന്ന ലഘുവായ ഒരു പവര്‍പോയിന്റ് ക്വിസിന്റെ ചോദ്യങ്ങള്‍ നല്‍കുന്നു. ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി ഉപയോഗിക്കുകയോ ഇതിലും മെച്ചപ്പെട്ടത് സ്വന്തമായി സ്കൂളില്‍ തയ്യാറാക്കുകയോ ചെയ്യുമല്ലോ.
ക്വിസ് ചോദ്യങ്ങള്‍
ക്ലാസെടുക്കാന്‍ ഉപയോഗിക്കാവുന്ന പവര്‍ പോയിന്റിന്റെ മാതൃകയ്ക്ക് 'സ്കൂള്‍ സഹായി' എന്ന പേജ് നോക്കുക

BLEND Training

Kasaragod: BLEND training started at DRC kasaragod
DIET Faculty Sri Vinod visited the training centre